ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള സ്മാരകമാകുന്നത് . അവിടത്തെ പൂർവ വിദ്യാർത്ഥിയാണ് ചാലക്കുടി എംപി കൂടിയായിരുന്ന ഇന്നസെന്റ് . ഇന്നസെന്റിന്റെ നിത്യസ്മാരകമായി ആധുനിക സൗകര്യങ്ങളോടു കൂടി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് ഇരിഞ്ഞാലക്കുട എൽ.എൽ.എ കൂടിയായ മന്ത്രി ആർ ബിന്ദു അറിയിച്ചു.
ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു
