‘മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരും’; കേരളത്തിൽ നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ  പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. മലയാളികൾ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിര രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ അനുസ്മരിച്ചുകൊണ്ടാണ് ജഗദീപ് ധൻകർ ഇക്കാര്യം പറഞ്ഞത്. കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയർന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്. കേരളത്തിലെ ആദ്യ സർക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരമാണെന്നും പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളെ അദ്ദേഹം അനുസ്മരിക്കുകയും വിവിധ മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച മലയാളികളെ അഭിനന്ദിക്കുകയും ചെയ്തു. ചട്ടമ്പി സ്വാമികൾ, ശ്രീനാരായണഗുരു, ചാവറയച്ഛൻ, വക്കം അബ്ദുൾ ഖാദർ മൗലവി, ചിത്തിര തിരുനാൾ ബാലരാമവർമ, കെ ആർ നാരായണൻ, എ പി ജെ അബ്ദുൾ കലാം എന്നിവർക്ക് ഉപരാഷ്ട്രപതി അഭിവാദ്യവും അർപ്പിച്ചു.

എം എ യൂസഫലി എത്രത്തോളം പോസിറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ടെന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനിടെ താൻ മനസിലാക്കിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. യേശുദാസ്, പി ടി ഉഷ, ഡോ. വർഗീസ് കുര്യൻ, ഇ ശ്രീധരൻ, ജി മാധവൻ നായർ, എം ഫാത്തിമ ബീവി, മാനുവൽ ഫെഡ്രിക്, അഞ്ജു ബോബി ജോർജ്, കെ എസ് ചിത്ര എന്നിവരെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *