2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം, നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: 2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന സേ​നാം​ഗ​ങ്ങ​ൾ, ബാ​ൻ​ഡ് അം​ഗ‌​ങ്ങ​ൾ, ടാ​ബ്ലോ അ​വ​താ​ര​ക​ർ എ​ന്നി​വ​രി​ൽ പു​രു​ഷ​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശം.സ്ത്രീ​ക​ൾ മാ​ത്രം മാ​ർ​ച്ച് ചെ​യ്യു​ന്ന ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ സേ​ന​ക​ളോ​ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​കു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രേ​ഡ് നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മാ​ണോ​യെ​ന്ന് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഉ​റ​പ്പി​ല്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *