തിരുവനന്തപുരം : ഏപ്രിലിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവിട്ടത് പിരിച്ചെടുക്കാനായി യൂണിറ്റിന് 10 പൈസ സർ ചാർജ് ഏർപ്പെടുത്തിയത് ഈമാസത്തേക്കു മാത്രമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.
ഏപ്രിലിൽ വൈദ്യുതി വാങ്ങാൻ അധികമായി 26.55 കോടി ചെലവാക്കി. ഫോർമുല പ്രകാരം യൂണിറ്റിന് 12.65 രൂപയാണ് ഓരോ യൂണിറ്റിനും അധികമായി ഈടാക്കേണ്ടത്. അധികമായി ചെലവായ തുക മുഴുവൻ പിരിച്ചെടുക്കേണ്ടതുണ്ട്.
സർ ചാർജായി ഏറ്റവും കുറച്ച് തുക പിരിച്ചെടുക്കുന്നത് കേരളമാണ്. രാജസ്ഥാൻ 45 പൈസയും ഗുജറാത്ത് 319 പൈസയും ഹരിയാന 52 പൈസയുമാണ് ഈ കാലയളവിൽ ഇന്ധന സർ ചാർജായി പിരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.