ഇ​മ്രാ​ൻ ഖാ​ന് 8 ദി​വ​സ​ത്തെ ജാ​മ്യം

ഇ​സ്ലാ​മാ​ബാ​ദ്: അ​ൽ ഖാ​ദി​ർ ട്ര​സ്റ്റ് അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി എ​ട്ട് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ മ​റ്റ് കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഖാ​ൻ ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല.

മ​റ്റ് കേ​സു​ക​ളി​ൽ കൂ​ടി ജാ​മ്യം ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വാ​ദം തു​ട​രു​ന്ന​തി​നാ​ൽ ഖാ​ൻ കോ​ട​തി മു​റി​ക്കു​ള്ളി​ൽ തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ഇ​തേ കോ​ട​തി മു​റി​ക്കു​ള്ളി​ൽ നി​ന്നാ​ണ് അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​മാ​യ പാ​ക് റേ​ഞ്ചേ​ഴ്സ് ഖാ​നെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഖാ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ​ങ്ങും ക​ലാ​പം പൊ‌​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. 10 പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക് ഇ ​ഇ​ൻ​സാ​ഫ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മൂ​വാ​യി​ര​ത്തോ​ളം പേ​ർ നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *