കാലവർഷം വൈകും , സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​മെ​ത്താ​ൻ‌ വൈ​കും. ജൂ​ൺ നാ​ലി​ന് കാ​ല​വ​ർ​ഷം എ​ത്തി​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. മ​ഴ​യു​ടെ വ​ര​വ് നാ​ല് ദി​വ​സം മു​ൻ​പോ ക​ഴി​ഞ്ഞോ ആ​യേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ​വ​കു​പ്പ് പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ടു​ത്ത ശ​നി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അതേസമയം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില ഉയരുമെന്നുമെന്നും മുന്നറിയിപ്പുണ്ട്‌ . ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടുജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി വരെയും, കണ്ണൂര്‍,മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൊവ്വാഴ്ച മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *