ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവും. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേല്‍ക്കുക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന ജയം നേടിയതിന് ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടത്. ഇതു രണ്ടാം വട്ടമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
ജി പരമേശ്വര, കെഎച്ച് മുനിയപ്പ, കെജെ ജോര്‍ജ്, എംബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയാങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നവര്‍.