സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിച്ചത് കോഴിക്കോട് കോർപറേഷന്റെ അനുമതി ഇല്ലാതെ

കോഴിക്കോട് : ഹോട്ടൽ വ്യാപാരിയായ സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിക്കുന്നത് കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ലാതെ. മലിനജലം ഒഴുക്കിയതിന് മുൻപ് കോർപറേഷൻ അധികൃതർ ഈ ഹോട്ടൽ പൂട്ടിച്ചിരുന്നുവെന്നാണ് വിവരം. ക​ഴി​ഞ്ഞ​ 18​ന് ​കോ​ഴി​ക്കോ​ട് ​എ​ര​ഞ്ഞി​പ്പാ​ല​ത്തെ​ ​ഡി​ ​കാ​സ​ ​ഇ​ൻ​ ​ഹോട്ടലി​ൽ​ ​വ​ച്ചാ​ണ് ​ ​സിദ്ദിഖ് കൊല്ലപ്പെട്ടത്.

കൊലക്ക് ശേഷം മൃ​ത​ദേ​ഹം​ ​വെ​ട്ടി​മു​റി​ച്ച് ​ര​ണ്ട് ​ട്രോ​ളി​ ​ബാ​ഗു​ക​ളി​ലാ​ക്കി​ ​ അ​ട്ട​പ്പാ​ടി​ ​ചു​രം​ ​വ​ള​വി​ലെ​ ​കൊ​ക്ക​യി​ൽ​ ​ത​ള്ളു​ക​യാ​യി​രു​ന്നു. ഹണിട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ വേണ്ടി ഫർഹാന,​ സിദ്ദിഖിനെ ഡി​ ​കാ​സ​ ​ഇ​ൻ​ ​ഹോട്ടലി​ൽ എത്തിക്കുകയായിരുന്നു.  പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായിച്ചത് ഫർഹാനയുടെ ഫോൺവിളിയാണ് . കൃത്യം നടത്തിയ ശേഷം ചെന്നൈയിലേക്ക് കടന്ന ഫർഹാന ഒറ്റപ്പാലത്തുള്ള ബന്ധുവിനെ ഫോണിൽ വിളിച്ചിരുന്നു. ഇതുവഴി ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് മൂന്ന് പ്രതികളെയും കുടുക്കിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *