ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം. 2023 ജൂൺ 21 മുതൽ സേ പരീക്ഷകൾ നടത്തും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 77 സ്കൂളുകൾ‌ 100 ശതമാനം വിജയം നേടി. അതിൽ സർക്കാർ സ്കൂൾ 8, എയ്ഡഡ് 25. അൺ എയിഡഡ് 32, സ്പെഷ്യൽ സ്കൂൾ 12 എന്നിങ്ങനെയാണ് വിജയം. സയൻസിൽ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ്– 71.93%, കൊമേഴ്സ്– 82.75% എന്നിങ്ങനെയാണ് വിജയം. 33815 പേർ ഫുൾ എ പ്ലസ്‌ നേടി. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55)കുറവ്‌ പത്തനംതിട്ട ജില്ല (76.59)യിലുമാണ്‌.

കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം.വിജയശതമാനത്തിലെ കുറവ് 0.92% .ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിഎച്ച്എസ്‍ഇയിൽ 75.30% വിജയം. . ഹയർസെക്കൻഡറിയിൽ ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. പെൺകുട്ടികൾ – 2,14,379, ആൺകുട്ടികൾ – 2,18,057. വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയവർ: സയൻസ് – 193544, ഹ്യൂമാനിറ്റീസ്  – 74482, കൊമേഴ്സ് -108109, ടെക്നിക്കൽ – 1753, ആർട്സ് -64, സ്കോൾ കേരള -34786, പ്രൈവറ്റ് കമ്പർട്മെന്റൽ – 19698.

വൈകിട്ട് 4  മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

മൊബൈൽ ആപ്:SAPHALAM 2023,iExaMS – Kerala, PRD Lives

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *