തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിലവില്‍ അനുഭവപ്പെടുന്ന ചൂടിനെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.