സർക്കാരിന് തിരിച്ചടി :അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളു​മാ​യി സ്കൂ​ളു​ക​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. ര​ണ്ടാ​ഴ്ച​ത്തെ​ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളു​മാ​യി സ്കൂ​ളു​ക​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ക്ലാ​സു​ക​ൾ ന​ട​ത്താം. കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഇ​ത് ത​ട​യാ​നാ​വി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗു​ണ​ത്തി​നാ​ണ് വെ​ക്കേ​ഷ​ൻ ക്ലാ​സു​ക​ളെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്തു സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ നി​രോ​ധി​ച്ചു​കൊ​ണ്ട് ഊ ​മാ​സം ര​ണ്ടി​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​വ​ധി​ക്കാ​ല​ത്ത് ഒ​രു ത​ര​ത്തി​ലു​മു​ള്ള ക്ലാ​സും ന​ട​ത്ത​രു​തെ​ന്ന 2017ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *