ജി-7​ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ഹി​രോ​ഷി​മ​യി​ൽ

ഹി​രോ​ഷി​മ: സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി-7​ന്‍റെ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ ന​ട​ക്കും. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം തു​ട​രു​ന്ന റ​ഷ്യ​യെ​യും താ​യ്‌​വാ​ൻ വി​ഷ​യ​ത്തി​ൽ ആ​ക്ര​മ​ണോ​ത്സു​ക​ത കാ​ണി​ക്കു​ന്ന ചൈ​ന​യെ​യും പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​രി​ക്കും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം.

ജ​പ്പാ​നു പു​റ​മേ ജി-7​ൽ അം​ഗ​ങ്ങ​ളാ​യ അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, കാ​ന​ഡ, ഇ​റ്റ​ലി, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ നേ​താ​ക്ക​ൾ ഇ​ന്ന​ലെ ഹി​രോ​ഷി​മ​യി​ലെ​ത്തി. ഇ​ന്ത്യ, ബ്ര​സീ​ൽ, ഓ​സ്ട്രേ​ലി​യ, ഇ​ന്തോ നേ​ഷ്യ, ദ​ക്ഷി​ണ​കൊ​റി​യ രാ​ജ്യ​ങ്ങ​ൾ ക്ഷ​ണി​താ​ക്ക​ളാ​യും പ​ങ്കെ​ടു​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ജ​പ്പാ​നി​ലെ​ത്തും.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക് എ​ന്നി​വ​രു​മാ​യി ജാ​പ്പ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ഡ ഇ​ന്ന​ലെ വെ​വ്വേ​റെ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​നം ജ​പ്പാ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സ​ഖ്യ​മാ​ണെ​ന്ന് കി​ഷി​ഡ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ചു​നി​ൽ​ക്കു​ന്പോ​ൾ ലോ​കം​ത​ന്നെ സു​ര​ക്ഷി​ത​മാ​ണെ​ന്നു ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചു.

ആ​ദ്യ​മാ​യി അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്ക​പ്പെ​ട്ട ഹി​രോ​ഷി​മ ന​ഗ​ര​ത്തി​ലെ ഉ​ച്ച​കോ​ടി​യി​ൽ ഉ​ത്ത​ര​കൊ​റി​യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ആ​ണ​വ​ഭീ​ഷ​ണി​യും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ ജി-7​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

ഇ​തി​നി​ടെ, ഇ​ന്ന​ലെ മു​ത​ൽ ചൈ​ന​യി​ൽ മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ദ്വി​ദി​ന ഉ​ച്ച​കോ​ടി ആ​രം​ഭി​ച്ചു. ക​സാ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, താ​ജി​ക്കി​സ്ഥാ​ൻ, തു​ർ​ക്ക്മെ​നി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ നേ​താ​ക്ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *