തിരുവനന്തപുരം : ദ്വദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നാളെ വൈകുന്നേരം തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.45നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.
ഭാര്യ ഡോ.സുധേഷ് ധൻകറും ഒപ്പമുണ്ടാകും. രാജ്ഭവനിൽ രാത്രിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന വിരുന്നിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം പ്രഭാത ഭക്ഷണം കഴിക്കും. നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ 10.30നു ഉദ്ഘാടനം ചെയ്ത ശേഷം 12ന് കണ്ണൂർ തലശേരിയിലേക്ക് പോകും.
മുൻ അധ്യാപിക രത്ന നായരെ സന്ദർശിക്കുന്നതിനാണ് തലശേരിയിലേക്കു പോകുന്നത്. തുടർന്ന് ഏഴിമല നേവൽ അക്കാദമി സന്ദർശിച്ച ശേഷം 6.20ന് ഡൽഹിക്കു മടങ്ങും.