ഹെ​ല്‍​ത്ത് കാ​ര്‍​ഡ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭിച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഭ​ക്ഷ്യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പോ​ടു കൂ​ടി​യ സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ പൊ​തി​ക​ള്‍ വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​വ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യ​റി​യാ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ​യാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 606 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

അ​തി​ല്‍ 101 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പോ​രാ​യ്മ​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രും. ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രേ​യും പാ​ഴ്‌​സ​ലി​ല്‍ മു​ന്ന​റി​യ​പ്പോ​ടു കൂ​ടി​യ സ്റ്റി​ക്ക​ര്‍ പ​തി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *