തിരുവനന്തപുരം : കേരളത്തിനുള്ള വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാർ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേരളത്തോട് കാണിച്ചതെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തെ കേന്ദ്രം അങ്ങേയറ്റം ശ്വാസം മുട്ടിക്കുകയാണ്. കടപരിധിയും ഗ്രാന്റും കുറച്ചത് വലിയ പ്രശ്നങ്ങളുണ്ടാക്കും. ബുദ്ധിമുട്ടാൻ പോകുന്നത് കേരളത്തിലെ ജനങ്ങളാണ്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.