കൊച്ചി : നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും. നടൻ മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി 2000ലാണ് ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ഈ ബാനറിൽ നിർമിച്ച ആദ്യ സിനിമ. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.