2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ ഒരു സ്വാധീനവും കാണില്ല ; മുൻ നീതി ആയോഗ് വിസി

ഡൽഹി : 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് നീതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ. കള്ളപ്പണ നീക്കം കൂടുതൽ ദുഷ്കരമാക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ സാധ്യതയെന്നും പനഗരിയ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 2000 രൂപ നോട്ടുകൾ ആർബിഐ നിരോധിച്ചത്.

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ ഒരു സ്വാധീനവും കാണില്ല. തിരിച്ചെത്തിയ 2,000 രൂപ നോട്ടുകൾക്ക് പകരം, കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ ഉപയോഗിക്കാവുന്നതാണ്. അതിനാൽ പണലഭ്യതയെ ഇത് ബാധിക്കില്ല. നിലവിൽ പൊതുജനങ്ങളുടെ കൈയിലുള്ള പണത്തിന്റെ 10.8 ശതമാനം മാത്രമാണ് 2,000 രൂപ കറൻസി നോട്ടുകൾ പ്രതിനിധീകരിക്കുന്നതെന്നും, ഇതിൽ ഭൂരിഭാഗവും അനധികൃത ഇടപാടുകൾക്കായാണ് ഉപയോഗിക്കുന്നതെന്നും പനഗരിയ അഭിപ്രായപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *