ലണ്ടന്‍ : ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഇയു രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരം യൂറോപ്യന്‍ യൂണിയനില്‍ സൂക്ഷിക്കണമെന്നാണ് നിയമം.വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഒക്ടോബറോടെ അവസാനിപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യതാ നയങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയ ഏറ്റവും വലിയ പിഴതുകയാണിത്. അതേസമയം, യൂറോപ്പിലെ ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ വിച്ഛേദിക്കുമെന്ന് മെറ്റ ഭീഷണി മുഴക്കിയിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് അറിയിച്ചു.
Posted inടെക്നോളജി