ചാരപ്രവര്‍ത്തനം : മാധ്യമപ്രവര്‍ത്തകനെയും നാവികസേന മുന്‍ കമാന്‍ഡറിനെയും സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി; ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായ വിവേക് രഘുവന്‍ഷിയും നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പഠക്കിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെ ഉടര്‍ന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. 

ചാരപ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധസേന ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഡിആർഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെയാണ് അറസ്റ്റ് ചെയ്തത്.  ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍. മഹാരാഷ്ട്ര എടിഎസാണ് കുരുൽക്കറെ അറസ്റ്റ് ചെയ്തത്.  പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി പ്രദീപ് കുരുൽക്കറിനെ   ഉപയോഗിക്കുകയായിരുന്നു എന്നാണ് വിശദീകരണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *