മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഏഴാം വർഷത്തിലേക്ക്

തൃശുർ: മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്. വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് 7 വര്‍ഷങ്ങളായെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിലൂടെ അറിയിച്ചു.(DYFI food distribution entered 7th year)

ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്. തൃശുർ മെഡിക്കൽ കോളേജിന് മുന്നിൽ ഏഴ് വർഷമായി മുടങ്ങാത്ത കാഴ്ചയുമാണ് പൊതിച്ചോറ് വിതരണം.

ദിവസവും അഞ്ഞൂറ് പൊതിച്ചോർ എന്ന രീതിയിൽ തുടങ്ങിയ പരിപാടിയാണ് വളർ‍ന്ന് ആയിരക്കണക്കിന് സാധാരണക്കാരുടെ ഒരു നേരത്തെ വിശപ്പകറ്റുന്നത്. ഓരോ മേഖല കമ്മിറ്റികള്‍ തിരിഞ്ഞാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്.

ഡിവൈഎഫ്ഐ കേരള ഫേസ്ബുക്കിൽ കുറിച്ചത്

ഡിവൈഎഫ്ഐ തൃശൂർ ജില്ല കമ്മിറ്റിയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം 7-ാം വർഷത്തിലേക്ക് .
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല കമ്മിറ്റി മെഡിക്കൽ കോളേജിൽ സംഘടിപ്പിക്കുന്നു പൊതിചോർ വിതരണം 7-ാം വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ന് അരിമ്പൂർ സൗത്ത് , അരിമ്പൂർ നോർത്ത് മേഖല കമ്മിറ്റികൾ പൊതിച്ചോർ വിതരണം ചെയ്യുന്ന പരിപാടി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം. വർഗ്ഗീസ്., ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസിഫ്. എം.എൽ.എ സേവ്യർ ചിറ്റിലപ്പിളളി , മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ നിഷ . എം. ദാസ് ,കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് എന്നിവർ പങ്കെടുത്തു. പരിപാടിയ്ക്ക് ജില്ലാ സെക്രട്ടറി അഡ്വ എൻ.വി. വൈശാഖൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് ആർ.എൽ ശ്രീലാൽ അദ്ധ്യക്ഷതയും ഹൃദയപൂർവ്വം സബ്ബ് കമ്മിറ്റി കൺവീനർ കെ.എസ് റോസ്സൽരാജ് നന്ദിയും പറഞ്ഞു . ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ് സെന്തിൽകുമാർ , വി.പി ശരത്ത് പ്രസാദ് , സുകന്യ ബൈജു എന്നിവർ നേതൃത്വം നല്കി. കൂടാതെ വാർഷികത്തിന്റെ ഭാഗമായി അരിമ്പൂർ സൗത്ത് അരിമ്പൂർ നോർത്ത് കമ്മിറ്റികളിൽ നിന്ന് നൂറ് പേർ രക്തദാനം നടത്തി. 3000 തോളം പായസവും വിതരണവും നടത്തി. 2190 ദിവസങ്ങളായി 9548590 പൊതി ചോറുകളും 43288 രക്തദാനവും 105 രകത ദാന ക്യാമ്പുകളും 205 പ്ലാസ്മദാനവും ഡിവൈഎഫ്ഐ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *