തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അപ്ഡേഷന് നടത്തിയപ്പോഴുള്ള തടസമാണ് റേഷൻ വിതരണം സ്തംഭിക്കാൻ കാരണം. ഇതോടെ ഇന്നത്തെ റേഷൻ വിതരണം നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി.
സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു
