പൊലീസ് ഹാജരാക്കിയ പതിനഞ്ചുകാരൻ വനിതാ മജിസ്‌ട്രേറ്റിനെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തികൊണ്ട് കുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ കത്തികൊണ്ട് വനിതാ മജിസട്രേറ്റിനെ കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. രാത്രി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകൻ വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈൽ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയുമായിരുന്നു. അമ്മ മജിസ്‌ട്രേറ്റിനോട് സംസാരിക്കുന്നതിനിടെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. അമ്മ തടഞ്ഞതോടെ കുട്ടി സ്വയം മുറിവേൽപ്പിച്ചു.

സംഭവം നടക്കുമ്പോൾ ചേംബറിന് പുറത്തായിരുന്ന പൊലീസ്,​ ശബ്ദം കേട്ട് ഓടിയെത്തി കുട്ടിയെ കീഴ്‌പ്പെടുത്തി. പിന്നീട് സമീപത്തെ ആശുപത്രിയിലെത്തിച്ചു. ജുവനൈൽ ഹോമിലേക്കു മാറ്റി. സംഭവം മജിസ്ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു. 

ബുധനാഴ്ച രാത്രി പത്തോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേട്ട് എ.അനീസയുടെ മുൻപാകെ ഹാജരാക്കിയത്. ലഹരിക്ക് അടിമയായി വീട്ടിൽ ബഹളമുണ്ടാക്കുന്നുവെന്ന വിവരം അമ്മയാണ് പൊലീസിനെ ഫോണിൽ അറിയിച്ചത്. പൊലീസ് എത്തണമെന്നും മകനെ ജുവനൈൽ ഹോമിലാക്കണം എന്നും അമ്മ ആവശ്യപ്പെട്ടു. തുടർന്നു പൊലീസ് സംഘം വീട്ടിലെത്തി കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *