ആന കുലീനസ്വഭാവമുള്ള വന്യജീവി, ഭീകരജീവിയായി ചിത്രീകരിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം

കൊച്ചി : ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് മാധ്യമ വിലക്കുമായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലർ.

കുലീന സ്വഭാവമുള്ള വന്യജീവിയായ ആന മനുഷ്യര്‍ക്കും വിളകള്‍ക്കും ജീവനോപാധികള്‍ക്കും അപൂര്‍വമായാണ് നാശനഷ്ടമുണ്ടാക്കുകയെന്നു സർക്കുലറിൽ പറയുന്നു.ഹിന്ദി മാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ ഉദാഹരിച്ചാണ് 2021 ഓഗസ്റ്റില്‍ സംഗ്വി നിവേദനം നല്‍കിയത്. മലയാള മാധ്യമങ്ങളില്‍ സമീപകാലത്ത് ഇത്തരം പ്രയോഗങ്ങളും ഇരട്ടപ്പേരുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കേരള വനംവകുപ്പും ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കും.

ആനയെ കൊലയാളി മൃഗമായി വിശേഷിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ വി.നിതിന്‍ സംഗ്വി സമര്‍പ്പിച്ച നിവേദനത്തിലാണ് നടപടി. കൊലയാളി, കൊലകൊല്ലി, ആനക്കലി, ആനപ്പക തുടങ്ങിയ പ്രയോഗങ്ങള്‍ ആനകളുടെ സ്വഭാവസവിശേഷതകള്‍ക്ക് ചേരുന്നതല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളെ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും വനം മന്ത്രാലയത്തിനുവേണ്ടി എലിഫെന്‍റ് പ്രോജക്ട് അധികൃതര്‍ കൈമാറിയ സര്‍ക്കുലറില്‍ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *