ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി ജൂ​റി,​ ജീ​ൻ കാ​ര​ൾ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നെന്ന് കോ​ട​തി

ന്യൂ​യോ​ർ​ക്ക്: ബ​ലാ​ത്സം​ഗ കേ​സി​ലും മാ​ന​ന​ഷ്ട​ക്കേ​സി​ലും മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് കു​രു​ക്ക്. എ​ഴു​ത്തു​കാ​രി​യാ​യ ഇ. ​ജീ​ൻ കാ​ര​ൾ ന​ൽ​കി​യ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൺ കോ​ട​തി ക​ണ്ടെ​ത്തി. ട്രം​പ് ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി ജൂ​റി വ്യ​ക്ത​മാ​ക്കി.

1990-ക​ളു​ടെ മ​ധ്യ​ത്തി​ൽ മാ​ൻ​ഹ​ട്ട​ണി​ലെ ബ​ർ​ഗ്‌​ഡോ​ർ​ഫ് ഗു​ഡ്മാ​ൻ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ്റ്റോ​റി​ലെ വ​സ്ത്രം​മാ​റു​ന്ന മു​റി​യി​ൽ ട്രം​പ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ജീ​ന്‍ ക​രോ​ളി​ന്‍റെ പ​രാ​തി. പേ​ടി കാ​ര​ണ​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​തി​രു​ന്ന​ത്. പൊ​തു​മ​ധ്യ​ത്തി​ൽ ട്രം​പ് ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് എ​ല്ലെ മാ​ഗ​സി​ന്‍റ് മു​ൻ കോ​ള​മി​സ്റ്റാ​യ കാ​ര​ൾ ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ള്‍ ട്രം​പ് പൂ​ര്‍​ണ​മാ​യി നി​ഷേ​ധി​ച്ചു​വെ​ങ്കി​ലും ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ന്നെ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു കേ​സു​ക​ളി​ലാ​യി ട്രം​പ് അ​ഞ്ച് മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *