കണ്ണൂര്‍: സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നല്കിയ മാനനഷ്ടക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് നടക്കും. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മുന്‍ എഡിഎം എ.സി. മാത്യു, സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.ഗണേശന് എന്നിവരാണ് സാക്ഷി വിസ്താരത്തിന് ഹാജരാകേണ്ടത്.