ന്യൂഡൽഹി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ്. പാറ്റ്നയിൽ ജൂൺ 12 ന് നടക്കുന്ന ബിജെപി വിരുദ്ധ പാർട്ടികളുടെ നിർണായക യോഗത്തിൽ പങ്കെടുക്കുമെന്ന് പാർട്ടി വക്താവ് ജയറാം രമേശ് അറിയിച്ചു. നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കഴിഞ്ഞ ആഴ്ച സന്ദർശിച്ചിരുന്നു. യോഗത്തിന്റെ അജണ്ട ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാണ് പ്രതിപക്ഷ കക്ഷികൾ ഒത്തുചേരുന്നത്.
Posted inദേശീയം രാഷ്ട്രീയം വാർത്തകൾ
പ്രതിപക്ഷപാർട്ടി യോഗത്തിൽ പങ്കെടുക്കും കോൺഗ്രസ്

US National Capitol