സമവായമായില്ല, കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ മൂന്നംഗ നിരീക്ഷകർ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലാ​കും തീ​രു​മാ​ന​മു​ണ്ടാ​കു​ക എ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി ഡി.​കെ. ശി​വ​കു​മാ​ർ ക​രു​നീ​ക്കം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​ത്. കർണാടകയിൽ പുതിയ കോൺ​ഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. 

അ​തേ​സ​മ​യം, നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഹൈ​ക്ക​മാ​ൻ​ഡ് മൂ​ന്ന് നി​രീ​ക്ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സു​ശീ​ൽ കു​മാ​ർ ഷി​ൻ​ഡെ, ജി​തേ​ന്ദ്ര സിം​ഗ്, ദീ​പ​ക് ബാ​ബ​റി​യ എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ. മൂ​വ​രും ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ബം​ഗ​ളൂ​രു​വി​ലെ​ത്തും.സ​മി​തി അം​ഗ​ങ്ങ​ൾ എം​എ​ൽ​എ​മാ​രെ ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്ക് കാ​ണും. നി​രീ​ക്ഷ​ക​ർ ഹൈ​ക്ക​മാ​ൻ​ഡി​ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ശേ​ഷം ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക.

അ​തേ​സ​മ​യം, സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ത​നി​ക്ക് ഭി​ന്ന​ത​യി​ല്ലെ​ന്ന് ഡി.​കെ ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ഭി​ന്ന​ത​യു​ണ്ടെ​ന്ന് ചി​ല​ർ പ​റ​ഞ്ഞു​പ​ര​ത്തു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു ഭി​ന്ന​ത​യും ഇ​ല്ല എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന് ഡി.​കെ പ​റ​ഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന യോ​ഗം നിലവിൽ ബം​ഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ നടക്കുകയാണ്. ഈ യോ​ഗത്തിൽ ഇതുസംബന്ധിച്ചു തീരുമാനം എടുക്കുമെന്നു നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. 

പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി അക്കമുള്ളവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും . സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *