ന്യൂഡല്‍ഹി : വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി. കൊല്‍ക്കത്തയില്‍ 1875.50 രൂപയും മുംബൈയില്‍ 1725 രൂപയും ചെന്നൈയില്‍ 1937 രൂപയും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില.