കോ​യ​മ്പ​ത്തൂ​ർ സ്ഫോ​ടന കേസ് ​: മ​ദ​നി​യു​ൾ​പ്പെ​ടെ നാ​ലു പേ​രെ വെ​റു​തെ വി​ട്ടു

കോ​ഴി​ക്കോ​ട്: കോ​യ​മ്പ​ത്തൂ​ർ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യു​ൾ​പ്പെ​ടെ നാ​ലു പേ​രെ വെ​റു​തെ വി​ട്ടു. എ.​ടി.​മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് മാ​റാ​ട്, എം.​വി. സു​ബൈ​ർ പ​യ്യാ​ന​ക്ക​ൽ, അ​യ്യ​പ്പ​ൻ, അ​ബ്ദു​ൽ നാ​സ​ർ മ​അ്ദ​നി എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ​വി​ട്ട​ത്. ‌‌ കോ​ഴി​ക്കോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, രാ​ജ്യ​ദ്രോ​ഹം, മ​ത​വി​ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ധ​യു​ണ്ടാ​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​യി​രു​ന്നു കേ​സ്.കോ​യ​മ്പ​ത്തൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും മ​ദ​നി​യെ നേ​ര​ത്തെ വെ​റു​തെ​വി​ട്ടി​രു​ന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *