കോഴിക്കോട് : തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കോഴിക്കോട് മുക്കം കൊടിയത്തൂർ ചെറുവാടികടവിലാണ് സംഭവം. ബീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല കീഴായി കിടക്കുകയായിരുന്നു. അരമണിക്കൂറോളം തെങ്ങുകയറ്റ മെഷീനിൽ തലകീഴായി ബീരാൻ തൂങ്ങിക്കിടന്നു. പിന്നീട് അഗ്നിശമനസേന സ്ഥലത്ത് എത്തിയാണ് താഴെയിറക്കിയത്.
തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി
