മുഖ്യമന്ത്രിയുഡിഎഫ് എന്ന ദുരന്തത്തെ ജനം തിരിച്ചറിഞ്ഞു , ആ ദുരന്തത്തെ ജനങ്ങൾ അധികാരത്തിൽ നിന്ന് തുരുത്തി ; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ വേദിയിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണ്. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പുറകോട്ട് പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നു. ആക്ഷേപങ്ങള്‍ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ നുണകള്‍ പടച്ചുവിടുക, പല ആവര്‍ത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നത്.

പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്. ഇതാണ് ഇതുവരെ കണ്ടത്. സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രത്യേക രീതിയില്‍ ഉപയോഗിക്കുന്ന നെറികേടാണ് ബിജെപി ചെയ്തത്. ഇടതുപക്ഷം അധികാരത്തില്‍ വന്ന 2016 ന് മുന്‍പുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയില്‍ ആയിരുന്നു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു.

ഈ സാഹചര്യം യുഡിഎഫാണ് സൃഷ്ടിച്ചത്. ആ യുഡിഎഫാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ദുരന്തം ആണെന്ന് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങള്‍ തന്നെ മാറ്റി. പെന്‍ഷന്‍ കുടിശിക തീര്‍ക്കുക മാത്രമല്ല, വര്‍ധിപ്പിക്കുകയും ചെയ്ത സര്‍ക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *