എരുമേലി : കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്താണ് കളക്ടറുടെ വിചിത്ര ഉത്തരവ്. എന്നാൽ, അക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് കണമല ഇന്നലെ ശാന്തമായത്.
എന്നാൽ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി നാട്ടുകാര്‍. ഉത്തരവില്‍നിന്ന് പിന്മാറിയാല് മരിച്ച തോമസിന്റെ മൃതദേഹം വച്ച് പ്രതിഷേധം തുടരാനാണ് തീരുമാനം. വൈകുന്നേരം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മൃതദേഹം കണമല കവലയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.