സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു, വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഒന്നാമത് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​

ന്യൂഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 87.33 ശ​ത​മാ​ന​മാ​ണ് വി​ജ‌​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ഞ്ചു​ശ​ത​മാ​നം കു​റ​വാ​ണ് ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ശ​ത​മാ​നം. 92.71 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യം.

രാ​ജ്യ​ത്തെ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യാ​ണ് ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യി​രി​ക്കു​ന്ന​ത്. 99.91 ശ​ത​മാ​ന​മാ​ണ് തി​രു​വ​ന​​ന്ത​പു​രം മേ​ഖ​ല​യു​ടെ വി​ജ​യം. 78.05 ശ​ത​മാ​ന​മു​ള്ള പ്ര​യാ​ഗ്‍​രാ​ജ് ആ​ണ് മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നി​ൽ. സ്കൂ​ളു​ക​ളി​ൽ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​ട്ടം കൊ​യ്തി​രി​ക്കു​ന്ന​ത്. 97.51 ശ​ത​മാ​ന​മാ​ണ് വി​ജ​യം. കേ​ന്ദ്രീ​യ വി​ദ്യാ​ല​യം 92.51 ശ​ത​മാ​നം വി​ജ​യം നേ​ടി.

പെ​ൺ​കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും വി​ജ​യ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. 90.68 ശ​ത​മാ​നം വി​ജ​യ​മാ​ണ് പെ​ൺ​കു​ട്ടി​ക​ൾ നേ​ടി​യി​രി​ക്കു​ന്ന​ത്. 84.67 ശ​ത​മാ​ന​മാ​ണ് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം.സി​ബി​എ​സ്ഇ വെ​ബ്സൈ​റ്റി​ൽ നി​ന്നും മ​റ്റ് സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ നി​ന്നും ഫ​ലം അ​റി​യാം. 39 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വ​ർ​ഷം സി​ബി​എ​സ്ഇ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഫ​ല​മ​റി​യാ​നു​ള്ള സൈ​റ്റു​ക​ൾ:

https://cbseresults.nic.in/
https://www.cbse.gov.in/
https://results.gov.in/
https://results.digilocker.gov.in/
https://umang.gov.in

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *