‘ഖത്തറിന് നന്ദി, അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും’; ഫിഫ പ്രസിഡന്റ്

അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റീനോ. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്‍റീനോയുടെ മറുപടി. ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്‍റ് ഉറപ്പ്…

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍

കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള…

ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം നാളെ, ആരെത്തും മൂന്നാമത്?

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം നാളെ നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ  മൊറോക്കോയും ക്രൊയേഷ്യയും…

ഇന്ത്യയുടെ അഭിമാനമാകാന്‍ ദീപിക പദുക്കോണ്‍ ലോകകപ്പ് ഫൈനലില്‍

ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ലോകകപ്പ് ഫുട്ബോളില്‍ പന്തു തട്ടാന്‍ ഇന്ത്യക്ക്…

ഏഷ്യൻ ഫുട്ബോളിന്‍റെ ഉദയസൂര്യന്‍; രണ്ട് മുന്‍ ചാമ്പ്യന്‍മാരെ വീഴ്‌ത്തി ജപ്പാന്‍റെ അത്ഭുതറെക്കോര്‍ഡ്

ഖത്തറിലെ ഫിഫ ലോകകപ്പില്‍ രണ്ട് മുൻ ചാമ്പ്യൻമാരെ അട്ടിമറിച്ച് ഏഷ്യയുടെ അഭിമാനമായിരിക്കുകയാണ് ജപ്പാൻ. ജർമനിക്ക് പിന്നാലെ സ്പെയിനെയും വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഫുട്ബോള്‍ പ്രവചനങ്ങളെയെല്ലാം വെള്ളവരയ്ക്ക് പുറത്താക്കിയാണ് ഈ ലോകകപ്പില്‍ ജപ്പാന്‍റെ കുതിപ്പ്.  ഖത്തറിൽ ഏഷ്യൻ…

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പിടി ഉഷ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും ഉഷ വ്യക്തമാക്കി.

‘സുല്‍ത്താന്‍’ ഇന്നിറങ്ങും

ലോകകപ്പ് ജയിച്ച് ലോകത്തോളം വളർന്ന ബ്രസീലിയൻ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ചുവടുവയ്ക്കാൻ നെയ്മർക്കിത് സുവര്‍ണാവസരമാണ്. ജനിതകമായി കിട്ടിയ സാംബാതാളം കാലുകളിലുള്ള നെയ്മര്‍ പന്തുതട്ടുമ്പോള്‍ കളിത്തട്ടിൽ കലയും ഫുട്ബോളും സംഗമിക്കും. വൻകരകളുടെ അതിരുകൾ ഭേദിച്ച് ആ കാലുകള്‍ ആരാധകരെ  ആവേശംകൊള്ളിക്കും. ആറാം ലോക കിരീടത്തിനിറങ്ങുന്ന…

CR 7 ഇന്നിറങ്ങും; പോര്‍ച്ചുഗീസ് പടയോട്ടത്തിന് ഇന്ന് തുടക്കം

പരിക്കേറ്റ് മടങ്ങിയിട്ടും ടച്ച് ലൈനിൽ നിന്ന് പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യനാക്കിയതും ഇതേ വീര്യം. ലോകപ്പിലെ അവസാന ഊഴത്തിനെത്തുമ്പോൾ ക്ലബിന്‍റെ മേൽവിലാസമില്ല ഇതിഹാസ താരത്തിന്. വിശ്വവിജയിയുടെ തലപ്പൊക്കവുമായി മടങ്ങാൻ തനിക്ക് ഇതൊന്നും തടസ്സമല്ലെന്ന് സി ആർ സെവൻ തെളിയിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.  വിശ്വ…

ജിയോ സിനിമയില്‍ ലോകകപ്പ് കാണാനാകുന്നില്ലെ, എങ്കില്‍ ഈ വഴി പരീക്ഷിക്കു

ഖത്തറിലെ ലോകകപ്പ് ആവേശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലും ജിയോ സിനിമയുമാണ് ഇന്ത്യന്‍ ആരാധകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ലോകകപ്പിന് കിക്കോഫ് ആയതുമുതല്‍ ജിയോ സിനിമയിലൂടെയുള്ള ലൈവ് സ്ട്രീമിംഗിലെ മെല്ലെപ്പോക്കും ബഫറിംഗുമെല്ലാം ആരാധകരെ നിരാശരാക്കുകയാണ്. ആദ്യദിനത്തിലെ…

ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം,സഞ്ജുവിന് ഇന്നും അവസരമില്ല; മൂന്നാം ടി20യില്‍ ടോസ് ന്യൂസിലന്‍ഡിന്

 ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും.  മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. മാര്‍ക് ചാപ്മാന്‍ പകരമായെത്തി. വില്യംസണ് പകരം സൗത്തിയാണ് ടീമിനെ…