നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ

2023 ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ച് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. വെള്ളിയാഴ്ച നടന്ന സെമിഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ ടോമി പോളിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സെർബിയൻ താരത്തിൻ്റെ പത്താം ഫൈനലാണിത്. 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്ന സെമിയിൽ…

മൂന്നാം ഏകദിനത്തിൽ 90 റൺസിന്‍റെ വമ്പൻ വിജയം, ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കിവീസിനെ 90 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 386 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി…

കളികളില്‍ നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണം: വി അബ്ദുറഹിമാന്‍

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സംഘാടകര്‍ അതിന് തയ്യാറാകണം. ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സര്‍ക്കാര്‍ മുഴുവൻ സൗകര്യങ്ങളും പിന്തുണയും നല്‍കാറുണ്ട്. കോര്‍പ്പറേഷന്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ക്ക് അനുസരിച്ച് കായികലോകത്തിന്…

റൊണാൾഡോ അൽ നസറിൽ; താരത്തിന് നൽകുന്നത് റെക്കോർഡ് തുക

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പ്രതിവർഷം 620 കോടിയാണ് റൊണാൾഡോയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്. റൊണാൾഡോ സൗദി…

ഇന്ത്യ – പാകിസ്താൻ ടെസ്റ്റ് പരമ്പര; എംസിസിയുടെ ഓഫർ നിരസിച്ച് ബിസിസിഐ

ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താമെന്ന മെൽബൺ ക്രിക്കറ്റ് ക്ലബിൻ്റെ ഓഫർ നിരസിച്ച് ബിസിസിഐ. എംസിസി സിഇഒ സ്റ്റുവർട്ട് ഫോക്സ് ആണ് ഇന്ത്യയും പാകിസ്താനും തമ്മിൽ മെൽബണിൽ വച്ച് ടെസ്റ്റ് പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ബിസിസിഐ ഇത്…

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ…

ലോകകപ്പ് ജേതാവായി കളിക്കണം; ഉടൻ വിരമിക്കില്ലെന്ന് ഏഞ്ചൽ ഡി മരിയ

ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് അർജൻ്റീന താരം ഏഞ്ചൽ ഡി മരിയ. ലോകകപ്പിനു പിന്നാലെ ദേശീയ ജഴ്സിയിൽ നിന്ന് രാജിവെക്കുമെന്നാണ് 34കാരനായ ഡി മരിയ സൂചന നൽകിയിരുന്നത്. എന്നാൽ, ഈ തീരുമാനം തിരുത്തുകയാണെന്നും ഉടൻ വിരമിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ടിവൈസി സ്പോർട്സ്…

പാക്ക് ക്രിക്കറ്റിൻ്റെ മുഖ്യ പരിശീലകനായി മിക്കി ആർതറിനെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്

മുൻ ദക്ഷിണാഫ്രിക്കൻ താരം മിക്കി ആർതറിനെ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി തിരികെ കൊണ്ടുവരാൻ ശ്രമം ആരംഭിച്ച് പാകിസ്താൻ. നിലവിൽ ഡെർബിഷയർ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള ആർതറുമായി മാനേജ്‌മെന്‍റ് കൂടിക്കാഴ്ച നടത്തിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയ്ക്ക് ശേഷം…

സന്തോഷ് ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു; ടീമിൽ 16 പുതുമുഖങ്ങൾ

76ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങൾ ഉൾക്കൊള്ളുന്ന 22 അംഗ ടീമിനെ മിഥുൻ വി നയിക്കും. കേരള ടീമിലെ ഗോൾ കീപ്പറാണ് മിഥുൻ. പി ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം…

ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം

ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ…