ബിജെപി പിന്തുണച്ചിട്ടും പൂഞ്ഞാറിൽ ജനപക്ഷ സീറ്റ് പിടിച്ചടുത്ത് എൽ.ഡി.എഫ് , തദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതിന് മേൽക്കൈ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ  ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്നു സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു.എറണാകുളം…

കടമെടുപ്പ് പരിധി : മുരളീധരന്റെ കണക്ക് പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, കേ​ര​ളം പ​ര​സ്യ​മാ​യ പ​ട​യൊ​രു​ക്ക​ത്തി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പു പ​രി​ധി സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​വ​ത​രി​പ്പി​ച്ച ക​ണക്കിലെ ആ​ധി​കാ​രി​കത പ​രി​ശോ​ധി​ക്കാ​ൻ ധ​ന​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശം. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ക​ണ​ക്കി​ൽ വ​സ്തു​ത​യു​ണ്ടോ​യെ​ന്നും യാ​ഥാ​ർ​ഥ്യ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണം. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് ഇ​ക്കാ​ര്യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ ത​ന്നെ…

കർഷക നേതാക്കൾ ഇടപെട്ടു ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി

ന്യൂഡൽഹി : ബ്രിജ് ഭൂഷൺ എംപിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച്  ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കുന്ന തീരുമാനത്തിൽ നിന്നും ഗുസ്തി താരങ്ങൾ പിന്മാറി . ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിനു പിന്നിൽ. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ(ബികെയു)…

ഒരക്ഷരം ഉരിയാടാതെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി :  നീതി നിഷേധത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി രാജ്യത്തിന്റെ അഭിമാനമായ  ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങൾ ഹരിദ്വാറിൽ നിൽക്കുന്നത്. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ. അതേസമയം മെഡൽ ഒഴുക്കുന്നതിൽ നിന്ന് താരങ്ങൾ പിൻമാറണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിലേക്ക്.  താരങ്ങൾ തെറ്റായ നടപടിയിലേക്ക് പോകരുതെന്നും ഇവർ ആവശ്യപ്പെട്ടു. 

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ രംഗത്തെത്തി. ജന്തർ മന്തറിലെ പൊലീസ് നടപടി ഞെട്ടിക്കുന്നതെന്ന് താരം വ്യക്തമാക്കി. അനിൽ കുംബ്ലെയെ സല്യൂട്ട് ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ കടുത്ത തീരുമാനം. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.

‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– എന്നാണ് ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞത്. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.

‘ഞങ്ങളുടെ കഴുത്തിനെ അലങ്കരിച്ചിരുന്ന ഈ മെഡലുകൾക്ക് യാതൊരു അർഥവും ഇല്ലാതായിരിക്കുന്നു. ഇത് തിരികെ നൽകുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണെങ്കിലും ആത്മാഭിമാനം പണയം വച്ച്  ജീവിക്കുന്നതിൻ എന്താണ് കാര്യം. ഇത് ആർക്കാണ് തിരികെ നൽകേണ്ടതെന്നും ഞങ്ങൾ ആശ്ചര്യപ്പെടുകയാണ്. ഒരു വനിതയായ രാഷ്ട്രപതി പോലും രണ്ടു കിലോമീറ്റർ അകലെയിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. ഇതുവരെ അവർ ഒന്നും പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല’– എന്ന് ഗുസ്തി താരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ലൈംഗിക പീഡന പരാതിയിൽ ബിജെപി എംപിക്കെതിരെ നടപടിയെടുക്കാൻ ഇനിയും ഏത് വാതിലുകൾക്ക് മുന്നിലാണ് ഞങ്ങൾ സമരമിരിക്കേണ്ടതെന്ന ചോദ്യമാണ് കേന്ദ്ര സർക്കാരിന് മുന്നിൽ കായികതാരങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കാനാണ് കായികതാരങ്ങളുടെ തീരുമാനം. എന്നാൽ പ്രതിഷേധത്തിനുള്ള ഇടമല്ല ഇന്ത്യ ഗേറ്റെന്നും പ്രതിഷേധം അനുവദിക്കില്ലെന്നുമുളള നിലപാടിലാണ് ദില്ലി പൊലീസ്.

രാജ്യം തലകുനിക്കുന്നു, നീതിനിഷേധത്തിനെതിരായി സ്വന്തം അഭിമാനം ഹരിദ്വാറിൽ എറിയാൻ കണ്ണീരോടെ ഗുസ്തിതാരങ്ങളെത്തി

ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം, മുരളീധരൻ പറഞ്ഞത് ബിജെപി ഓഫീസിലെ കണക്കുകൾ : വായ്പാ പരിധി വെട്ടിക്കുറക്കലിൽ ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര​ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ശ്വാ​സം മു​ട്ടി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്രം വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ലെ​ന്ന വി.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച…

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​, ബെന്നറ്റ് വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി : ജീവിതത്തിലെ കനൽ വഴികൾ വിവരിച്ച് സി ദിവാകരൻ 

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. "ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ' എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​ന​ത്തി​നു മു​ന്പാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി​യി​ല്‍ ച​തി​പ്ര​യോ​ഗ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കേ​ണ്ടെ​ന്ന​തു​കൊ​ണ്ട് പ​ല​തും തു​റ​ന്ന് എ​ഴു​തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം…

ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം

ന്യൂഡല്‍ഹി : ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം. മറ്റ് പാര്‍ട്ടികളും പിന്തുണക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. എകെജി സെന്ററില്‍ യെച്ചൂരി കെജരിവാള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എട്ട് വര്‍ഷത്തെ…

ഉപതിരഞ്ഞെടുപ്പ് ജയിച്ചു മൂന്നാംമാസം ബംഗാളിലെ ഏക കോൺഗ്രസ് എം.എൽ.എ തൃണമൂലിൽ

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലെ ഏ​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ആ​യ ബൈ​റോ​ൺ ബി​ശ്വാ​സ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ലൂ​ടെ സാ​ഗ​ർ​ധി​ഗി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നാ​യി വെ​ട്ടി​പ്പി​ടി​ച്ച് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ലാ​ണ് ബി​ശ്വാ​സി​ന്‍റെ കൂ​ടു​മാ​റ്റം. തൃ​ണ​മൂ​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ജ​ൻ സ​ഞ്ജോം​ഗ്…

അമിത് ഷായെത്തും മുൻപേ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം, പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി കൊല്ലപ്പെട്ടു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. 12ഓ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും അക്രമികൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി ഞാ​യ​റാ​ഴ്ച…
തുർക്കിയിൽ വീണ്ടും എർദോഗൻ, ജയം 53% വോട്ടുകളോടെ

തുർക്കിയിൽ വീണ്ടും എർദോഗൻ, ജയം 53% വോട്ടുകളോടെ

അങ്കാറ: തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് റിപ്പബ്ലിക്കൻ…