മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം. 40 പേർക്കു പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്കുള്ള യാത്രയിലായിരുന്നു ബസ്. ഉത്തർപ്രദേശുകാരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നു…

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍

മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല നടപടിയുടെ ഭാഗമായി എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക്…

ആവശ്യക്കാരില്ല, 10 കോടി കൊവിഷീ‍ൽഡ് നശിപ്പിച്ചു

കൊവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല. നിലവിൽ ഉണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് നശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. വികസ്വരരാജ്യങ്ങളിലെ വാക്‌സിന്‍ നിര്‍മാതാക്കളുടെ ശൃംഖലയുടെ വാര്‍ഷികപൊതുയോഗത്തിന്‍റെ…

ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്

ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ബഹിരാകാശത്ത് നടക്കുന്ന പല വാർത്തകളും മലയാളികൾ അറിയാൻ വൈകുന്നതിന്‍റെയും പ്രധാന കാരണം ഇത്…

കാസർകോട് ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് 20 വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

കാസര്‍കോട് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപകന്‍റെയും പരിക്ക് ഗുരുതരമാണ്. നാലുപേരെ…

ഡെങ്കിപ്പനി ബാധിച്ചയാൾക്ക് പ്ലേറ്റ്‍ലെറ്റിന് പകരം പഴം ജ്യൂസ്, രോഗിക്ക് ദാരുണാന്ത്യം

ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിക്ക് പ്ലേറ്റ്‍ലെറ്റിന് പകരം ജ്യൂസ് നൽകി. ഉത്തർപ്രദേശ് പ്രയാഗ്‍രാജിലെ ഗ്ലോബൽ ആശുപത്രി ആന്‍ ട്രോമ സെന്‍ററിലാണ് സംഭവം. പ്ലേറ്റ്‍ലറ്റിന്‍റെ ബാഗിൽ പഴച്ചാറ് നിറച്ച് കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചു. 32കാരനായ പ്രദീപ് പാണ്ഡെയാണ് മരിച്ചത്. പ്ലാസ്മ എന്നെഴുതിയ…

ന്യൂനമർദം ശക്തമാകും ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. കേരളത്തിൽ…

ഡൽഹിയിൽ ചൈനീസ് ചാര വനിത പിടിയിൽ

‍ഡൽഹിയിൽ ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന യുവതി പിടിയിലായി. ബുദ്ധ സന്യാസിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്‍റിൽ കഴിഞ്ഞിരുന്ന യുവതിയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇവർ പ്രതികരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ്. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകീട്ടാണ് പിടികൂടിയത്. നിരവധി ഉദ്യോഗസ്ഥരെ ഇവർ…