വയനാട്ടിൽ വീണ്ടും കടുവ ആക്രമണം

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുലർച്ചെ മീനങ്ങാടി യൂക്കാലിക്കവലയിൽ കടുവ രണ്ട് ആടുകളെ കൊന്നു. ഒന്നിനെ ഗുരുതരമായി പരുക്കേൽപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. മീനങ്ങാടി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. പുലർച്ചെയാണ് നടുപ്പറമ്പത്ത് രാഘവന്‍റെ…

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി(106) അന്തരിച്ചു. 14-ാം ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിയോ​ഗം. നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റിലൂടെയാണ് ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സമയവും…

പഞ്ചാബിൽ ഹിന്ദു സംഘടനാ നേതാവ് വെടിയേറ്റു മരിച്ചു

പഞ്ചാബിലെ തീവ്ര ഹൈന്ദവ സംഘടനയായ ശിവസേന തക്സലിയുടെ പ്രസിഡന്‍റ് സുധീർ സുരി വെടിയേറ്റുമരിച്ചു. സർക്കാർ കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ള സുരിയെ നഗരത്തിലെ മജിത റോഡിലുള്ള ഗോപാൽ മന്ദിറിനു പുറത്ത് പ്രതിഷേധയോഗം നടത്തുന്നതിനിടെയാണ് യുവാവ് വെടിവച്ചത്. ചില വിഗ്രഹങ്ങൾ ഉടഞ്ഞനിലയിൽ കണ്ടെത്തിയതിനെ…

ജോലിയുണ്ട്, ലിസ്റ്റ് തരാമോ സഖാവേ…

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില…

ഷാരോൺ കൊലക്കേസ്: ഗ്രീഷ്മ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ്…

കൊവിഡ് ലോക്ഡൗണിൽ ചികിത്സ വൈകി 3 വയസ്സുകാരൻ മരിച്ചു

ചൈനയിൽ കൊവിഡ് ബാധിത പ്രദേശത്ത് പ്രഖ്യാപിച്ച ലോക്ഡൗണിൽ കുടുങ്ങി ചികിത്സ കിട്ടാതെ മൂന്നു വയസ്സുകാരൻ മരിച്ചതിനു പിന്നാലെ വൻ വിവാദം. സീറോ–കോവിഡ് പോളിസിയുടെ ഭാഗമായി കോവിഡ് ബാധിത പ്രദേശങ്ങളിൽ ചൈന കർശന നിയന്ത്രണം നടപ്പാക്കുന്നതിനിടെയാണ് ഗാൻഷു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷുവിൽ മൂന്നു…

കേരളത്തിലും തമിഴ്നാട്ടിലും വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് വഴിയൊരുക്കി ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.  കേരളാ തീരത്തിനും  സമീപപ്രദേശത്തിനും മുകളിലായി  ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ  ന്യൂനമർദ്ദ പാത്തി…

ഇസുദാൻ ഗഡ്‌വി മുഖ്യമന്ത്രി സ്ഥാനാർഥി; ഗുജറാത്ത് അങ്കത്തിനൊരുങ്ങി എഎപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ദൃശ്യമാധ്യമ പ്രവർത്തകൻ ഇസുദാൻ ഗഡ്‌വി ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ നടത്തിയ അഭിപ്രായ…

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ തീരുമാനമായില്ല. 1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍…

തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം, ഡീസൽ കാറുകൾക്കും എസ്.യു.വികൾക്കും നിരോധനം

അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ സ്ഥിതിയാണ് രാജ്യതലസ്ഥനമായ ഡല്‍ഹിയില്‍. എയർ ക്വാളിറ്റി ഇൻഡക്‌സ്‌ 600 കടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. ഈ സഹചര്യത്തില്‍ മുമ്പ് ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന…