എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി ടി.വി ക്യാമറ സ്ഥാപിക്കും

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉടൻ സി.സി ടി.വി ക്യാമറ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷനുകളുടെ പ്രവർത്തനം പരിപൂർണമായി നിരീക്ഷിക്കപ്പെടാനാണ് കാമറ സ്ഥാപിക്കുന്നത്. 18 മാസം വരെ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും. ഇടതു സർക്കാർ വന്നതിന് ശേഷം…

സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്‌കാരം

സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്‌കാരം നിലവിൽ വന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇനിമുതൽ വിവിധ അപേക്ഷാ ഫോമുകളിൽ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാണ് രേഖപ്പെടുത്തേണ്ടത്. അവൻ/ അവന്‍റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൾ/അവൻ…

യെച്ചൂരി സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറി: ജയറാം രമേശ്

സീതാറാം യെച്ചൂരി സിപിഐഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ആർഎസ്എസ് അജണ്ടയെ നേരിടുന്നതിൽ ദേശീയ തലത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പല സമയത്തും കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉണ്ടെങ്കിലും ബിജെപിയെ നേരിടുന്ന…

നടുറോഡിൽ വീണ്ടും അതിക്രമം: ബലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ അതിക്രമം. ഓവർടേക് ചെയ്യുന്നതിനിടെ വാഹനം തട്ടിയതിന് ചില്ലടിച്ചു തകർത്തു. ബാലരാമപുരം ജംഗ്ഷനില്‍ ആണ് എട്ട് വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ അടിച്ച് തകർത്തത്. കോട്ടയം സ്വദേശിയായ ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം…

പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും ഇല്ലെന്ന് മുഖ്യമന്ത്രി

പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനയ്ക്ക് ആകെ കളങ്കമാകുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരോട് ഒരു ദയവും ദാക്ഷിണ്യവും കാണിക്കാൻ പറ്റില്ലെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം…

മാലദ്വീപിൽ കെട്ടിടത്തിൽ തീപിടിത്തം; 9 ഇന്ത്യക്കാർ മരിച്ചു

മാലദ്വീപിന്‍റെ തലസ്ഥാനമായ മാലെയിൽ നിർമാണ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് 9 ഇന്ത്യക്കാർ അടക്കം 10 പേർ മരിച്ചു. ഒരാൾ ബംഗ്ലാദേശുകാരാണ്. മരിച്ച ഇന്ത്യക്കാർ തമിഴ്നാട്, ആന്ധ്ര സ്വദേശികളാണെന്നും ഇവരിൽ 2 പേർ സ്ത്രീകളാണെന്നും റിപ്പോർട്ടുണ്ട്. 28 പേരെ രക്ഷിച്ചു. മൃതദേഹങ്ങൾ…

സ്കൂൾ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ (42) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30നാണ് സംഭവം. വിദ്യാർഥിനി സ്കൂളിൽ നിന്നു…

ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരന് ക്രൂര മ‍‍ർദനം

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മര്‍ദനമേറ്റത്  കഴി‍ഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായി സംഭവം. വൈകിട്ട് ആറരയോടെ നിറമൺ​കരയിൽ സി​ഗ്നലിന്…

രാജീവ് ഗാന്ധി വധം: എല്ലാവരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ…

കോയമ്പത്തൂ‍ർ സ്ഫോടനം, ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനം

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായവർ ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. നിലവിൽ അറസ്റ്റിലായ 6 പേരും ചാവേറായ ജമേഷ മുബിനും ചേർന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമിക്കാൻ സ്ഫോടക വസ്തുക്കൾ വാങ്ങിക്കൂട്ടിയിരുന്നു.  കേസുമായി ബന്ധപ്പെട്ടു…