ഓടയിൽ വീണ് മൂന്നുവയസ്സുകാരന് പരിക്കേറ്റു

കൊച്ചി പനമ്പിള്ളി നഗറിൽ ഓടയിൽ വീണ് മൂന്നു വയസുകാരന് പരുക്കേറ്റു. കൊച്ചി പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരനാണ് ഓടയില്‍ വീണത്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും കുട്ടി മുങ്ങിപ്പോയിരുന്നു.  കുട്ടി ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍…

ഡിസംബർ 5 മുതൽ നിയമസഭാ സമ്മേനം

ഡിസംബർ അഞ്ച് മുതൽ നിയമസഭ സമ്മേളനം ചേരുമെന്ന് സ്പീക്കർ എ എൻ ഷംസീർ. തയ്യാറാക്കുന്ന അജണ്ട അനുസരിച്ച് കാര്യങ്ങൾ നടക്കും. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായും രമ്യമായും പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള…

മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്ന് ഗവർണ‍ർ

മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിക്കെതിരായ പ്രീതി പിൻവലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ധനമന്ത്രി…

പ്രിയവർഗീസിന്‍റെ നിയമനം നിയമോപദേശപ്രകാരമായിരുന്നെന്ന് കണ്ണൂർ വിസി

കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്‍റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ അതുമായി ബന്ധപ്പെട്ട് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. വിധി പകർപ്പ് ഇതുവരെ…

വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍…

സംസ്ഥാനത്ത് മദ്യവില വീണ്ടും കൂടിയേക്കും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യ ഉൽപ്പാദകർക്കുള്ള ടേൺ ഓവർ നികുതി സർക്കാർ ഒഴിവാക്കുന്നതാണ് വില കൂടാൻ കാരണം. ടേൺ ഓവർ നികുതി ഒഴിവാക്കുന്നതു മൂലം സർക്കാരിന് ഉണ്ടാകുന്ന നഷ്ടം 170 കോടിയോളമാണ്. ഈ നഷ്ടം നികത്താനാണ് വിൽപ്പന നികുതി വർധിപ്പിക്കുന്നത്. കേരളത്തിൽ…

പ്രിയ വർഗീസിന് തിരിച്ചടി, മതിയായ അധ്യാപന പരിചയമില്ലെന്ന് കോടതി

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ പ്രിയാ വർഗീസിന് തിരിച്ചടി. പ്രിയാ വർഗീസിന്‍റെ യോഗ്യത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് തള്ളി പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നും പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിക്കും…

മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്നാട് പുതുക്കോട്ടയിൽ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെൺകുട്ടി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ (10) ആണ് മരിച്ചത്. ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം. സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആൺമക്കള്‍, മകൾ…

‘അർപ്പുതാമ്മാളിന്‍റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ’; പ്രിയ വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ ഹൈക്കോടതി വിധി പറയുന്നതിനിടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വർഗീസ്. ‘അർപ്പുതാമ്മാളിന്‍റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ. മാധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു എന്‍റെ പ്രതികരണം. ഒന്നും രണ്ടുമല്ല പല മാധ്യമങ്ങളിൽ…

മോർബി ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ

ഗുജറാത്തിയിലെ മോർബി പാലം തകർന്ന് നിരവധി പേർ മരിച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ. ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. പാലം തുറക്കാൻ പാടില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തിൽ 130 പേരാണ് മരിച്ചത്.…