സഹപ്രവർത്തകയ്‌ക്കെതിരേ അധിക്ഷേപ പരാമർശം; തമിഴ്‌നാട്ടിൽ ബി.ജെ.പി. നേതാവിന് സസ്‌പെൻഷൻ

തമിഴ്‌നാട്ടില്‍ സഹപ്രവര്‍ത്തകയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി. നേതാവിന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് ബി.ജെ.പി.യുടെ ഒ.ബി.സി. വിഭാഗം നേതാവ് തൃച്ചി സൂര്യ ശിവയെയാണ് വ്യാഴാഴ്ച പാര്‍ട്ടിയില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മുതിര്‍ന്ന ഡി.എം.കെ. നേതാവും രാജ്യസഭാ എം.പി.യുമായ തൃച്ചി ശിവയുടെ മകനാണ് സൂര്യ…

സൗദിയില്‍ നാശം വിതച്ച് പെരുമഴ

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു. മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന്…

കെജ്‌രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുന്നു; ആരോപണവുമായി ആം ആദ്മി

ഗുജറാത്ത് നിയമസഭയിലേക്കും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഭയന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഗൂഢാലോചനയിൽ ബി…

‘സിസ തോമസിനെ എങ്ങനെ കണ്ടെത്തി?’; കെടിയു താത്ക്കാലിക വിസി നിയമനത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

കെടിയു താത്ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്കെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. താത്ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഡോ.സിസ തോമസിന്‍റെ പേര് ആരാണ് നിര്‍ദേശിച്ചതെന്ന് ചാന്‍സലറോടായിരുന്നു കോടതിയുടെ ചോദ്യം. അങ്ങനെ ആരെയെങ്കിലും നിയമിക്കാനാകില്ല. കൂടിയാലോചനയില്ലാതെ നിയമനം നടത്താനാകുമോ…

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോൺ പറത്തൽ, മൂന്ന് പേർ അറസ്റ്റിൽ

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷാ വീഴ്ച. റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ. ബ്ലാവയിലെ തെരെഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാ​ഗമായി പ്രധാനമന്ത്രി നേരിട്ട്…

ശ്രീറാമിന് തിരിച്ചടി; നരഹത്യാ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികൾ രണ്ടാഴ്ചത്തേയ്ക്കു നിർത്തി വയ്ക്കാനും ഉത്തരവിട്ടു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ…

അസിം മുനീർ പാക്ക് സൈനിക മേധാവി; ഇമ്രാൻ പുറത്താക്കിയ ഐഎസ്‌ഐ തലവൻ

പാക്കിസ്ഥാന്‍റെ അടുത്ത സൈനിക മേധാവിയായി ലഫ്. ജനറൽ അസിം മുനീറിനെ നിയമിച്ചു. ആറു വർഷത്തെ സേവനത്തിനുശേഷം നവംബർ 29ന് വിരമിക്കുന്ന നിലവിലെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കു പകരമാണ് അസിം മുനീറിന്‍റെ നിയമനം. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി,…

ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല; ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പാലിക്കാന്‍ ഉദേശ്യമില്ലാതെ മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ…

‘ഓപ്പറേഷന്‍ ഓയില്‍’ ഒരാഴ്ച കൊണ്ട് നടത്തിയത് 426 പരിശോധനകള്‍

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തതില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്‍റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചയച്ചു. കൂടാതെ 98 സര്‍വൈലന്‍സ് സാമ്പിളുകളും…

മ്യൂസിയം മോഡൽ അതിക്രമം; പ്രതി പിടിയിൽ

തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ യുവതിയെ ആക്രമിച്ച പ്രതിയെ പിടികൂടി. കരുമം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്.  കോടതിയ്ക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്ന യുവതിയ്ക്ക് പിന്നാലെ സ്‌കൂട്ടറിലെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ…