പൊതു ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകിയില്ല, മുംബൈയിൽ യുവാവിനെ തലക്കടിച്ച് കൊന്നു

മുംബൈയിൽ പൊതു ശൗചാലയത്തിന്‍റെ സൂക്ഷിപ്പുകാരൻ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. രാഹുൽ പവാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ശൗചാലയം ഉപയോഗിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സെൻട്രൽ മുംബൈയിലെ ദാദർ ഏരിയയിലെ ബസ് സ്റ്റാൻഡിന് മുന്നിലുള്ള…

ട്രെയിനിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചു; തൃശൂരിൽ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് വീണ് രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ…

ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹർജികളോ സുപ്രീംകോടതി പരിഗണിക്കരുത്‌- കേന്ദ്രനിയമമന്ത്രി

സുപ്രീംകോടതിയുമായുള്ള നിരന്തര വാക്‌പോരിനിടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് റിജ്ജു പാര്‍ലമെന്‍റിൽ പറഞ്ഞു. ഇതിനു പിന്നാലെ മന്ത്രിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ന്യൂഡല്‍ഹി…

നീരവ് മോദിക്ക് തിരിച്ചടി: അപ്പീൽ തള്ളി

വായ്പത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനിൽനിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്‍റെ നീക്കത്തിനും തിരിച്ചടിയായി. അപ്പീൽ തള്ളിയതോടെ ഇന്ത്യയിലെത്തി നീരവ്…

റീൽസ് ഉണ്ടാക്കുന്നതിനിടെ അപകടം; 3 പേർ ട്രെയിനിടിച്ച് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം റീൽസ് ഉണ്ടാക്കുകയായിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്. മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപം 9 മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന്…

കേരളം സഹകരിക്കുന്നില്ല; കരിപ്പൂരിൽ റൺവേയുടെ നീളം കുറയ്ക്കാതെ നിർവാഹമില്ലെന്ന് കേന്ദ്രം

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് വ്യോമായന മന്ത്രാലയം. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍…

ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സർക്കാർ പരാജയം: കെ.സുരേന്ദ്രൻ

ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാരിന്‍റെ ‘സ്വദേശി ദർശൻ’ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.…

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എംഎൽഎയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്

എൻസിപി വനിതാ വിഭാഗം ആലപ്പുഴ ജില്ലാ പ്രസിഡന്‍റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തോമസ് കെ.തോമസ് എംഎൽഎയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിൽവച്ച് ആക്ഷേപിച്ചുവെന്നാണ്…

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു

പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു(50)വിനെയാണ് ഒപ്പംതാമസിച്ചിരുന്ന രാജേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. റോഡില്‍ വെട്ടേറ്റുവീണ സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കി; സിഐക്കെതിരെ കേസ്

പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം…