ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്കുയർത്തുമെന്ന് നിതിൻ ഗഡ്കരി

2024ൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ 95–ാം ഫിക്കി വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഞങ്ങൾ ഇന്ത്യയിൽ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുകയാണ്. 2024 അവസാനിക്കുന്നതിനു മുൻപ് യുഎസ് നിലവാരത്തിലുള്ള റോഡുകൾ…

കെ സുധാകരനെതിരെ യൂത്ത് കോൺഗ്രസ്; ആർഎസ്എസിനോട് മൃദുസമീപനം നാക്കുപിഴയായി കണക്കാക്കാൻ സാധിക്കില്ല

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു. താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക്…

സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതിയ വില നിലവിൽ വന്നു

സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. മദ്യത്തിന്‍റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും. വിറ്റുവരവ് നികുതി നേരത്തെ…

ബഫർ സോൺ; പ്രത്യക്ഷ സമരത്തിനൊരുങ്ങി കെസിബിസി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെസിബിസി പ്രത്യക്ഷ സമരം തുടങ്ങും. കെ.സി.ബി.സി നിയന്ത്രിക്കുന്ന കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം. സർക്കാർ നിലപാടുകളിൽ കടുത്ത ആശങ്കയെന്ന് കാതോലിക്കാ നേതൃത്വം വ്യക്തമാക്കി. അതിർത്തി പുനർനിർണയിക്കണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു. താമരശേരിയിലും…

ബിഹാർ വ്യാജമദ്യദുരന്തം; മരണസംഖ്യ 70 ആയി

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. നടന്നത് ഭരണകൂട കൊലപാതകമാണെന്ന്…

പാർലമെന്‍റിൽ കാലുതെറ്റി വീണു; ശശി തരൂരിന് പരുക്ക്

പാർലമെന്‍റിൽ കാലുതെറ്റി വീണ് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് പരിക്ക്. ഇന്നലെയായിരുന്നു സംഭവം. വേദന മറന്ന് കുറച്ചുനേരം ഇരുന്നെങ്കിലും ആശുപത്രിയിൽ പോകുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ആഴ്ചയിൽ പദ്ധതിയിട്ടിരുന്ന പരിപാടികൾ റദ്ദാക്കിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വായ്പ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് കളക്ഷൻ ഏജന്‍റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു

രാജസ്ഥാനിലെ ജുൻജുനുവിൽ സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാർക്ക് നേരെ ആക്രമണം. ലോൺ കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കളക്ഷൻ ഏജന്‍റുമാരുടെ മേൽ ചൂടെണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുൻജുനുവിലെ റാണി സതി റോഡിലെ സ്വകാര്യ ബാങ്ക്…

വിരുന്നിൽ പങ്കെടുക്കാത്തത് അവരുടെ തീരുമാനം, – ഗവർണർ

രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ ഓണാഘോഷത്തിന് സര്‍ക്കാര്‍ തന്നെ ക്ഷണിക്കാതിരുന്നതില്‍ വിഷമമുണ്ട്. രാജ്ഭവനില്‍ എന്തു പരിപാടിയുണ്ടെങ്കിലും താന്‍ എല്ലാവരേയും ക്ഷണിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാല്‍ തന്‍റെ…

രാഹുൽ ഗാന്ധിക്ക് എതിരായ സരിത നായരുടെ തിരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി

വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എസ്. എ…

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍…