തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി

തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി. ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെയാണ്‌ മാറ്റിയത്. ഇവർ മദ്യപിച്ചു നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. നേരത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം…

5 വർഷത്തെ മദ്യവരുമാനം 54,673 കോടി

മദ്യത്തിലൂടെ സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിൽ വൻ  വർധന. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,307 കോടി രൂപയുടെ വർധനയാണ് 2021–22 സാമ്പത്തിക വർഷം ഉണ്ടായതെന്നു സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 2020–21 സാമ്പത്തികവർഷം മദ്യനികുതിയായി ലഭിച്ചത്…

പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടിയില്ല; മാപ്പു പറഞ്ഞ് സർക്കാർ

കോടികളുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ വൈകിയതിൽ സർക്കാരിന്‍റെ നിരുപാധിക ക്ഷമാപണം. ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായാണു ക്ഷമാപണം നടത്തിയത്. റവന്യു റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്നു…

സിക്കിമിൽ സേനാവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 16 സൈനികർക്ക് ദാരുണാന്ത്യം

സിക്കിമിൽ വാഹനാപകടത്തിൽ 3 സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. പരുക്കേറ്റ 4 സൈനികരെ ആശുപത്രിയിലേക്കു മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽനിന്നു താങ്ങുവിലേക്കു പുറപ്പെട്ട 3 സൈനിക…

നേസൽ വാക്സീൻ ഇന്നു മുതൽ; ആശുപത്രികളിൽ മോക് ഡ്രിൽ

വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ നൽകുന്ന (നേസൽ വാക്സീൻ)…

യുദ്ധം അവസാനിപ്പിക്കാനാണ് റഷ്യയുടെ ആഗ്രഹം; ചർച്ചയ്ക്ക് തയ്യാറെന്ന് പുതിൻ

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും വ്യക്തമാക്കി പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുതിന്‍. മാധ്യമപ്രവര്‍ത്തകരോടാണ് റഷ്യന്‍ പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സികി…

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നു, സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളെ ചില മാഫിയകൾ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം. അതിനാലാണ് പ്രത്യേക പ്രചാരണ പരിപാടികൾ നടത്തുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയണം. സ്കൂളുകൾ…

കേരളത്തിൽ നാളെ മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ നാളെ മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാൽ മത്സ്യബന്ധനത്തിന് തടസമില്ല.  ശ്രീലങ്കയ്ക്ക് സമീപം ബംഗാൾ ഉൾക്കടലിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും തെക്ക് കിഴക്ക് ഭാഗത്തും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട്,…

കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാറില്‍; മൃതദേഹം താഴെയെത്തിച്ചത് സ്‌ട്രെച്ചറില്‍ ചുമന്ന്

കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നു. കാലടി സ്വദേശിയായ സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയില്‍ നിന്ന് താഴേക്ക് ചുമന്നിറക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാര്‍ സ്ഥിരം സംഭവമാണെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ…

ചൈന കൊവിഡ് കണക്കുകൾ ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നില്ലെന്ന് ആരോപണം

ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.  ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചൈനയിൽ…