ഇന്ത്യൻ സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്ന ആരോപണവുമായി ഉസ്‍ബെക്കിസ്ഥാനും
ഗാംബിയയ്ക്കു പിന്നാലെ, ഇന്ത്യൻ നിർമിത കഫ് സിറപ്പിനെപ്പറ്റി പരാതിയുമായി ഉസ്ബെക്കിസ്ഥാനും. ഇന്ത്യൻ കഫ് സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‍ബെക്കിസ്ഥാന്‍റെ ആരോപണം. നോയിഡ ആസ്ഥാനമായുള്ള മാരിയോണ്‍ ബയോടെക് നിർമിച്ച ഡോക്–1 മാക്സ് കഴിച്ചവർക്കാണു പ്രശ്നമെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ആരോപണം പരിശോധിക്കാന്‍…