ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ

ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി, കടുത്ത പനി എന്നിവയെ തുടർന്ന് മൂന്ന്…

പ്രാർത്ഥനകൾ ഫലിച്ചില്ല, മധ്യപ്രദേശിൽ യുവാവ് ക്ഷേത്രങ്ങൾ അടിച്ച് തകർത്തു

മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ക്ഷേത്രങ്ങൾ അടിച്ചു തകർത്ത 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിൻ്റെ അതിക്രമം. പ്രതി ശുഭം കൈത്‌വാസ് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ…

കാസർകോട് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ചു

ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ…

അമേരിക്കയിലേതിനെക്കാള്‍ മികച്ച റോഡുകള്‍ 2024ൽ ഇന്ത്യയില്‍ റെഡി; നിതിന്‍ ഗഡ്കരി

2024 അവസാനത്തോടെ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗോവയിലെ സുവാരി നദിയിലെ പാലത്തിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരും…

‘ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ അത് അനുഭവിക്കുന്നു’; ശശി തരൂർ

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, വിഡി സതീശനെതിരെ ഒളിയമ്പുമായി ശശി തരൂർ. മന്നം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്, എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ അത് ഞാൻ അനുഭവിക്കുന്നുണ്ടെന്ന് ശശി തരൂർ പറഞ്ഞു. എൻ എസ്…

2025ഓടെ ഡൽഹിയിലെ 80 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ

2025ഓടെ ഡൽഹിയിലെ 80 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം കുറയ്ക്കുന്നതിനാണ് നടപടി. 2023ലും 2025ലും 1500 ബസുകൾ വീതം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. “ഡൽഹിയിൽ ഇപ്പോൾ 300 ഇലക്ട്രിക് ബസുകളുണ്ട്. ഡൽഹിയിൽ ആകെ…

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ അപകടം; ‘ഹോക്ക് ഐ’ നടൻ ഗുരുതരാവസ്ഥയിൽ

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ നടൻ ജെറമി റെന്നർക്ക് പരുക്ക്. മാർവൽ സിനിമാ പരമ്പരയിലെ ‘ഹോക്ക് ഐ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും താരത്തിന് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിൻ്റെ വക്താവ് പറഞ്ഞതായി വിനോദ വെബ്സൈറ്റ് ഡെഡ്ലൈൻ…

പുതുവത്സരത്തലേന്ന് ഓർഡറുകൾ കുമിഞ്ഞുകൂടി; ഡെലിവറി ബോയ് ആയി സൊമാറ്റോ സിഇഒ

പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ. ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെയാണ് ദീപീന്ദർ ഡെലിവറി ബോയ് ആയി വേഷമിട്ടത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ദീപീന്ദർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ട്വീറ്റുകളിലൂടെയാണ് ഗോയൽ തൻ്റെ…

വീട്ടുകാരിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു; ദുബായിൽ വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ

വീട്ടുകാരിയായ യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ. ദുബായിലാണ് സംഭവം. 32കാരിയായ വീട്ടുജോലിക്കാരിയാണ് വീടിൻ്റെ മുകൾ നിലയിൽ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടുകാരിയുടെ പരാതിയിൽ ആഫ്രിക്കൻ സ്വദേശിയായ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു…

മരണകാരണം കഴുത്ത് ഞെരിഞ്ഞത്; യുവസംവിധായിക കൊല്ലപ്പെട്ടതെന്ന് സംശയം

യുവസംവിധായികയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കഴുത്ത് ഞെരിഞ്ഞതാണ് നയനാ സൂര്യ (28)യുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ഉൾപ്പെടെ മുറിവുകൾ കണ്ടെത്തിയതും ദുരൂഹത ഉയർത്തുന്നു. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ സഹായിയായിരുന്ന നയനയെ മൂന്നു വർഷം മുൻപാണ് മരിച്ചനിലയിൽ…