ആലിംഗനവും ഹസ്തദാനവും വിലക്കി, പ്രണയവും പാടില്ല; വിചിത്ര നിർദേശവുമായി ബ്രിട്ടണിലെ സ്‌കൂൾ

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി ബ്രിട്ടണിലെ സ്‌കൂള്‍. ചെംസ്‌ഫോഡിലെ ഹൈലാന്‍ഡ് സ്‌കൂളാണ് വിചിത്രമായ ഉത്തരവിറക്കിയത്. സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ…

മഞ്ചേശ്വരം കോഴക്കേസ് കെട്ടിച്ചമച്ചത്, പിന്നിൽ മുഖ്യമന്ത്രി പിണറായി; കെ. സുരേന്ദ്രൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്.…

ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്‍റെ പരിശോധന

ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള…

PSC അംഗീകരിച്ച പട്ടിക അട്ടിമറിക്കാൻ നീക്കം, അസാധാരണ ഉത്തരവുമായി സർക്കാർ

വൈസ്ചാന്‍സലര്‍ നിയമനം, അസോസിയേറ്റ് പ്രൊഫസര്‍ നിയമനം തുടങ്ങി യു.ജി.സി. ചട്ടങ്ങള്‍ അട്ടിമറിച്ച നിയമനങ്ങള്‍ക്ക് പുറമേ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിലും അട്ടിമറി നീക്കം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കുള്ള പി.എസ്.സി. അംഗീകരിച്ച പട്ടികയാണ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. പരാതികളുണ്ടെങ്കില്‍…

അവശ്യമരുന്നുകളുടെ വിലക്കയറ്റത്തെ പ്രതിരോധിക്കാൻ നടപടി

അവശ്യമരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവില്‍ പട്ടികയിലുള്‍പ്പെട്ടിരുന്ന 112 ഇനങ്ങള്‍ക്കാണ് പുതിയ തീരുമാനത്തോടെ വില കുറയുക. അര്‍ബുദമരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങള്‍ നിയന്ത്രണപ്പട്ടികയില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇവയില്‍…

ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്‌ത

ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്‌ത. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. എല്ലാ…

ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞു താഴും: ഐഎസ്ആര്‍ഒ മുന്നറിയിപ്പ്‌

ജോഷിമഠിന്‍റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്‍റെ വേഗം വർധിക്കുന്നു. 2022 ഡിസംബർ 27 മുതൽ ഈവർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്‍റീമീറ്റർ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ…

FCI അഴിമതി; 50 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്; ഡെപ്യൂട്ടി ജനറൽ മാനേജർ അറസ്റ്റിൽ

 ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (FCI) യിലെ അഴിമതി സംബന്ധിച്ച പരാതികളെത്തുടര്‍ന്ന് രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. എഫ്.സി.ഐയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്‍റുമാർ മുതല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ വരെ കേന്ദ്ര ഏജന്‍സിയുടെ…

ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം പിഴ; നിയമനിർമാണവുമായി യുഎഇ

ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴയീടാക്കാനുള്ള നിയമനിർമാണവുമായി യുഎഇ. ഇത്തരത്തിൽ രണ്ട് കരടുകൾക്ക് ബുധനാഴ്ച ഫെഡെറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. ലൈസൻസില്ലാതെ ചികിത്സിച്ചാൽ തടവോ 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ തടവോ അല്ലെങ്കിൽ രണ്ടും…

കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

തൃശൂർ കുന്നംകുളത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച പ്രതിയെ പത്ത് ദിവസത്തിനുള്ളിൽ വലയിലാക്കി പൊലീസ്.കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഇസ്മായിലാണ് പിടിയിലായത്. നഷ്ടപ്പെട്ട 80 പവൻ സ്വർണം പൊലീസ് വീണ്ടെടുത്തു. കണ്ണൂർ ഇരിക്കൂർ സ്വദേശി ദാറുൽ…