സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച്‌ മഹാരാഷ്ട്ര ഗവർണർ

ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഉത്തരവാദിത്തങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി രാജ്ഭവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗവര്‍ണര്‍ പക്ഷപാതത്തോടെ പെരുമാറുന്നതായി പ്രതിപക്ഷം വിമര്‍ശനം ഉയരുന്നതിനിടെയാണ് ഭഗത് സിങ് കോഷിയാരിയുടെ നീക്കം.…

കൊച്ചിയിൽ മരപ്പൊത്തിൽ 12 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കളമശേരിക്കടുത്ത് മഞ്ഞുമ്മലിൽ മരത്തിന്‍റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് 12 വെടിയുണ്ടകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകൾക്ക് കാലപ്പഴക്കം തോന്നിക്കുന്നതായി അധികൃതർ അറിയിച്ചു. പിസ്റ്റളിൽ ഉപയോഗിക്കുന്ന…

കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്‍റെ കുടുംബത്തിനും ജപ്തി നോട്ടീസ്

പാലക്കാട് എലപ്പുള്ളിയിൽ കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സുബൈറിന് ജപ്‌തി നോട്ടീസ്. പിഴയടച്ചില്ലെങ്കിൽ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.സുബൈർ കൊല്ലപ്പെട്ടത് 2022 ഏപ്രിൽ 15 ന്. പിഎഫ്ഐ ഹർത്താൽ നടന്നത് 2022 സെപ്റ്റംബർ 23 നാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച്…

ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്

ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക് എത്തിയേക്കും. ഫെബ്രുവരിയോടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ഈ ബാച്ച് ചീറ്റകളെയും എത്തിക്കുന്നത്. അതേസമയം ജനുവരി 26 റിപബ്ലിക് ദിനത്തോടുകൂടി തന്നെ ഇവ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷെ ദക്ഷിണാഫ്രിക്ക ഇതുവരെ ഈ വാർത്തയോട്…

ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; വിമാനത്തിൽ നിന്നും രണ്ട് പേരെ ഇറക്കിവിട്ടു

ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനേ തുടര്‍ന്ന് രണ്ട് പേരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ക്യാബിന്‍ ക്രൂവിനോട് കയര്‍ത്ത് സംസാരിക്കുന്ന…

ഭക്ഷ്യശാലകളിൽ ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടറുടെ പരിശോധന വേണം, കാലാവധി ഒരു വർഷം

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ…

‘ജഡ്ജിമാർ തിരഞ്ഞെടുപ്പിനെ നേരിടാറില്ല’; പൊതുജനങ്ങൾ വിധികൾ വിലയിരുത്തുന്നു-കിരൺ റിജിജു

ജഡ്ജിമാര്‍തന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരായ ചര്‍ച്ച സജീവമാക്കി നിര്‍ത്തി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാർ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല. എന്നാല്‍ അവരുടെ വിധികളിൽ കൂടിയും ഉത്തരവുകളിലൂടെയുമാണ് പൊതുജനങ്ങളാൽ അവർ വിലയിരുത്തപ്പെടുന്നതെന്ന് കിരൺ റിജിജു പറഞ്ഞു. ഡൽഹിൽ ബാർ അസോസിയേഷന്‍റെ പരിപാടിയിൽ വെച്ചായിരുന്നു…

‘സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പോരാ’; എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കെ ബി ഗണേഷ് കുമാര്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്നാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപം. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നു. എംഎല്‍എമാര്‍ക്കായുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിനേയും വിദ്യാഭ്യാസ വകുപ്പിനേയും…

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിൽ അധ്യാപകരുടെ കൂട്ടരാജി

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജിവച്ചു. ഡീന്‍ ചന്ദ്രമോഹന്‍, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡയറക്ഷന്‍-ബാബാനി പ്രമോദി,…

കടൽക്കൊലക്കേസിലെ ഇരകൾക്ക് ലഭിച്ചത് 4 കോടി നഷ്ടപരിഹാരം; നിഷാം നൽകേണ്ടത് വെറും 50 ലക്ഷം

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന് കോടതി വിധിച്ചത് വളരെ തുച്ഛമായ നഷ്ടപരിഹാരത്തുകയാണെന്ന് കേരളം. കടല്‍ക്കൊലക്കേസില്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് നാലുകോടി നഷ്ടപരിഹാരമാണ്. എന്നാല്‍ 5000 കോടിയുടെ ആസ്തിയുള്ള നിഷാമിന് കോടതി…