യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ

എയർ ഇന്ത്യക്ക് വീണ്ടും പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 10 ലക്ഷം രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയിരിക്കുന്നത്. പാരീസ്-ഡൽഹി വിമാന യാത്രയ്ക്കിടെ മദ്യലഹരിയിലായിരുന്നു യാത്രക്കാരൻ വനിതാ യാത്രക്കാരിയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിച്ച…

ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്‍റെ…

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിനാൻസ് ഓഫിസറാണ് ഷിബു അബ്രഹാം. രാജിവച്ച ഡയറക്ടർ ശങ്കർ മോഹനു പകരമാണ് ഷിബുവിന്‍റെ താൽക്കാലിക നിയമനം. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി ആസൂത്രണ ബോർഡ്…

എറണാകുളത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി

എറണാകുളം രവിപുരത്ത് പട്ടാപ്പകൽ യുവതിയുടെ കഴുത്തിന് വെട്ടി. രവിപുരത്തെ റേയ്‌സ് ട്രാവൽസ് ബ്യൂറോയിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്.പ്രതി പള്ളുരുത്തി സ്വദേശി ജോളിൻ ജെയിംസ് ആണ് പൊലീസ് പിടിയിലായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.വിസയ്ക്ക് പണം നൽകിയതുമായി…

ഏഴാംക്ലാസ്സുകാരിക്ക് നേരെ പീഡനശ്രമം; പിതാവും ബന്ധുവും അറസ്റ്റിൽ

ഇടുക്കി നെടുംങ്കണ്ടത്ത് ഏഴാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുട്ടിയുടെ പിതാവും ബന്ധുവും പിടിയില്‍. 2022 മേയ് മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും പുറമെ പിതാവിന്‍റെ സുഹൃത്തും തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കുട്ടി പറഞ്ഞു. ഹോസ്റ്റലില്‍…

‘സത്യം തിളക്കമുള്ളത്, എത്ര മൂടിവെച്ചാലും അത് പുറത്തുവരും’; ഡോക്യുമെന്‍ററി വിവാദത്തിൽ രാഹുൽ ഗാന്ധി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്‍ററിയിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും സത്യം ഒരുകാലത്ത് പുറത്തുവരുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മുവില്‍ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

ഏതെങ്കിലും വ്യക്തികളുടെ പ്രസ്താവന കോണ്‍ഗ്രസിന്‍റേതല്ല, അനിൽ ആന്‍റണിയെ തള്ളി കെ. സുധാകരൻ

കെപിസിസി ഡിജിറ്റല്‍ സെല്ലിന്‍റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. മോദിക്ക് എതിരായ ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ച അനിൽ ആന്‍റണിയെ പരോക്ഷമായി തള്ളുകയായിരുന്നു സുധാകരൻ. ആ കച്ചിത്തുരുമ്പില്‍…

ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; തിരുവനന്തപുരത്തും വയനാടും പാലക്കാടും ബിജെപി പ്രതിഷേധം, വൻ സംഘർഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൂജപ്പുരയിലെ വിവാദ…

ഐ.എ.എസ് തലത്തിൽ വൻ അഴിച്ചുപണി; ചിത്ര എസ് പാലക്കാട്‌ കളക്ടർ

ഐ എ എസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. പല ഉദ്യോഗസ്ഥർക്കും പുതിയ ചുമതലയാണ് നൽകിയിരിക്കുന്നത്. മിനി ആന്‍റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകിയപ്പോൾ ചിത്ര. എസ് പാലക്കാട്‌ കളക്ടറായി ചുമതലയേൽക്കും. റാണി ജോർജ്ജ് സാമൂഹ്യ നീതി വകുപ്പ്…

ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം: 3 പേർ മരിച്ചു, 7 പേർ ഗുരുതരാവസ്ഥയിൽ

മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷമദ്യം കഴിച്ചു മൂന്നു പേർ മരിച്ചു. ഏഴു പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷമദ്യ വിൽപന നടത്തിയതിനു 10 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മാസം…