രമേശ് ചെന്നിത്തലയുടെ മകൻ രമിത് വിവാഹിതനായി

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയ മകൻ രമിത് വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്‍റെയും മകൾ ജൂനിറ്റയാണ് വധു.  തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക…

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി സരിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അകപ്പെട്ടു രാജിവച്ച അനിൽ ആന്‍റണിക്ക് പകരമായി ഡോ. പി.സരിനെ കോൺഗ്രസ് നിയമിച്ചു. അനിൽ വഹിച്ചിരുന്ന കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനമാണ് സരിന് നൽകുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ…

ഡൽഹി സർവകലാശാലയിൽ കൂട്ടംകൂടുന്നതിന് നിരോധനം; അംബേദ്കർ സർവകലാശാലയിലും പ്രതിഷേധം

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതിന് നിരോധനമേര്‍പ്പെടുത്തി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണിത്. ഡല്‍ഹി സര്‍വകലാശാലയുടെ ആര്‍ട്‌സ് വിഭാഗത്തിന് പുറത്ത് സംഘം ചേരുന്നതിനാണ് നിരോധനം.അതിനിടെ, നീക്കത്തിനെതിരെ പ്രതിഷേധിച്ച നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.…

‘അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു’; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സെർഫിൻ വിൽഫ്രഡ് (22) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.…

അമരീന്ദർ മഹാരാഷ്ട്രാ ഗവർണറായേക്കും; രാജിസന്നദ്ധത അറിയിച്ച് കോഷിയാരി

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മഹാരാഷ്ട്ര ഗവര്‍ണറായേക്കും. നിലവില്‍ സംസ്ഥാന ഗവര്‍ണറായ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ്ങിനെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രൂക്ഷപ്രതിപക്ഷവിമര്‍ശനം നേരിടുന്ന കോഷിയാരിയുടെ രാജിയാവശ്യം കുറേക്കാലമായി ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച കോഷിയാരി തന്‍റെ…

‘വാഴക്കുല വൈലോപ്പിള്ളിയുടേത്’; ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരപിഴവ്

ശമ്പളക്കുടിശ്ശിക വിവാദത്തിന് പിന്നാലെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് തലവേദനയായി പുതിയ വിവാദം. ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത പരിഹാസമാണ് ചിന്താ ജെറോമിനെതിരെ ഉന്നയിക്കപ്പെടുന്നത്. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ 'വാഴക്കുല' വൈലോപ്പിള്ളിയുടേതാണ് എന്ന് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതാണ്…

ലഖിംപൂർ കൂട്ടക്കൊല; 279 ദിവസത്തിന് ശേഷം ആശിഷ് മിശ്ര ജയിൽ മോചിതനായി

ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്ര വെള്ളിയാഴ്ച ജയിൽ മോചിതനായി. 279 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. രണ്ട് ദിവസം മുമ്പ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയെങ്കിലും വെള്ളിയാഴ്ചയാണ് കേന്ദ്ര സഹമന്ത്രി…

കാട്ടുപന്നിശല്യം: സോളാർ ഫെൻസ് സ്ഥാപിക്കാൻ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി

മലയോര മേഖലയിലെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം ഗൗരവമായി കാണുമെന്നും സോളാർ ഫെൻസ് സ്ഥാപിക്കുന്നതിന് കൃഷി വകുപ്പിന്‍റെ സഹായമുണ്ടാകുമെന്നും കൃഷി മന്ത്രി പി പ്രസാദ്. തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി…

ജോഡോ യാത്രയുടെ സുരക്ഷ പിന്‍വലിച്ച നടപടി; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ പിന്‍വലിച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ സുധാകരന്‍. സിആര്‍പിഎഫിനെ പിന്‍വലിച്ചത് ഭാരത് ജോഡോ യാത്ര അട്ടിമറിക്കാനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. ജോഡോ യാത്രയ്ക്ക്…

‘ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് പെട്ടന്ന് അപ്രത്യക്ഷമായി’; ജോഡോ യാത്ര നിര്‍ത്തിയതില്‍ രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചത് സുരക്ഷാ പ്രശ്‌നം മൂലമെന്ന് രാഹുല്‍ ഗാന്ധി. സിആര്‍പിഎഫിനെ യാത്രയില്‍ നിന്ന് പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി അനന്ത്‌നാഗില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത…